കാഞ്ഞിരപ്പള്ളി  ബൈ പാസിന്റെ  നിർമ്മാണ പ്രവർത്തനങ്ങൾക്കു എത്രയും വേഗം തുടക്കം കുറിക്കണമെന്ന് കേരള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേള നം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി നഗരത്തിലെ സ്ഥലത്തിന്റെ ഫെയർ വാല്യു കുറയ്ക്കുവാൻ അടിയ ന്തിര നടപടി വേണ മെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചെത്തു തൊഴിലാളി യൂണിയ ൻ (സിഐടിയു) ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സംഘടനയുടെ ഏരിയാ പ്രസി ഡണ്ട്  ജി.സുനിൽകുമാർ ഉൽഘാടനം ചെയ്തു. നസീർ ഖാൻ അധ്യക്ഷനായി.
സജിൻ വി വട്ടപ്പള്ളി, ടി കെ ജയൻ ,കെ എസ് ഷാനവാസ്, സോമനാഥൻ ,ഷാഹിദ് ആ നിത്തോട്ടം എന്നിവർ സംസാരിച്ചു. ഇക്ബാൽ ഇല്ലത്തു പറമ്പിൽ പ്രമേയങ്ങൾ അവത രിപ്പിച്ചു. പി കെ കാസിം (പ്രസിഡണ്ട് ), പി എസ് ശ്രീകുമാർ (സെക്രട്ടറി) പി എസ് ജയ്സ ൽ (ഖജാൻജി ) എന്നിവർ ഭാരവാഹികളായി 17 അംഗ മേഖലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.