യുവാക്കളുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ മാതൃകാപരമെന്ന് അഡ്വ.സെബാ സ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.കേരളാ യൂത്ത്ഫ്രണ്ട് (എം) മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന പോഷകാഹാര കിറ്റിൻ്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാ രിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് ബാധിച്ചവർക്കും കോവിഡ് ബാധിതരുടെ കു ടുംബങ്ങൾക്കും  പോഷകാഹാര ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളാണ് നൽകുന്നത്.
യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡൻ്റ് മാത്യുസ് വെട്ടുകല്ലാംകുഴി അധ്യക്ഷത വഹി ച്ചു. കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി, വനിതാ കോൺ ഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് മോളി ദേവസ്യ, പഞ്ചായത്ത് അംഗങ്ങളായ ബിൽസി മാനുവൽ, ഷില ഡോമിനിക്,ഡോ.മാത്യു ജോസഫ് വയലിൽ, ജോസ് നടുപറമ്പിൽ, അജി വെട്ടുകല്ലാംകുഴി, റ്റി എം.ബേബി, അജേഷ് കുമാർ, ജേക്കബ് ജോർജ്, ജിമ്മി കെ ജോബ്, ജോജോ തോണിപ്പാറ,സിജിമോൻ കെടി, അനീഷ് കുമാർ, ജോയി ഏബ്രഹാം, പ്രമീള ബിജു, ജോയി ചീരൻ കുന്നേൽ,സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.