ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിലെ മുൻ മെമ്പർ ബിന്ദു സന്തോഷ് അട ക്ക മുള്ളവർക്കെതിരെ ആരോപണമുന്നയിച്ചാണ്  തട്ടിപ്പിനിരയായവർ രംഗത്ത് എത്തിയത്. കുടുംബശ്രീ യൂണിറ്റിൻ്റെ മറവിൽ ബിന്ദു ഉൾപ്പെടെയുള്ളവർ പണം തട്ടി എന്നാണ് നൂ റ്റിമുപ്പത്തിയേഴോളം പേരുടെപരാതി. സംഘത്തിൻ്റെ ഒൻപത് ഭാരവാഹികളും തട്ടി പ്പിൽ പങ്കാളികളാണന്നും ഇവർ ആരോപിച്ചു. ആഴ്ചയിൽ 1000 രൂപ വീതമാണ് ഓരോ അംഗങ്ങളും ചിട്ടിയിൽ നിക്ഷേപിച്ചിരുന്നത്. 300 ഓളം പേരായിരുന്നു ചിട്ടിയിലെ അം ഗങ്ങൾ.

നറുക്ക് വീണാലോ, തവണയെത്തിയാലോ ഒന്നര ലക്ഷം രൂപ നൽകുമെന്നായിരുന്നു വാ ഗ്ദാനമെന്ന് പണം നഷ്ടപ്പെട്ടവർ പറയുന്നു. – നറുക്ക് വീണിട്ടും മുപ്പത്തേഴോളം പേർക്ക് പണം ലഭിക്കാതെ വന്നതോടെയാണ് ചിട്ടി തട്ടിപ്പായിരുന്നുവെന്ന് ആരോപണമുയർന്നത്. നറുക്ക് വീഴാത്ത 100 ഓളം പേരും ഒരു ലക്ഷം രൂപ വീതം ചിട്ടിയിൽ നിക്ഷേപിച്ച വരാ ണന്ന് പറയപ്പെടുന്നു.ചിട്ടി പൊട്ടി എന്നറിഞ്ഞതോടെ ഇവരും പണം ആവശ്യപ്പെട്ട് രംഗ ത്തെത്തി. പോലീസ് സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ ഒരു മാസത്തിനകം എല്ലാവ ർക്കും പണം നൽകാമെന്ന് സംഘം ഭാരവാഹികൾ  ഉറപ്പു നൽകിയിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടില്ലെന്ന്  തട്ടിപ്പിനിരയായവർ പറഞ്ഞു.തുടർന്നാണ് ഇവർ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ പ്രതിക്ഷേധവുമായെത്തിയത്.