നായയുടെ കടിയേറ്റ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.വി.അനില്‍കുമാര്‍, പാലൂര്‍ക്കാവ് നടയ്ക്കല്‍ അലന്‍(18) എന്നിവര്‍ക്കാണ് പരി ക്കേറ്റത്. ഇവര്‍ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.ഇടചോറ്റി ടോപ്പു ഭാഗത്ത് ഒരു വീട്ടില്‍ കയറിയ നായ അലനെ കടിക്കുകയായിരുന്നു.അലന്‍ ബന്ധുവീട്ടിലെത്തിയതായിരുന്നു.അവിടെനിന്നും പാഞ്ഞ നായ ഇടചോറ്റി മംഗലം വസതിയില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനിടയിലേക്കു പാഞ്ഞു കയറി.

ചടങ്ങിനെത്തിയ നിരവധി പേര്‍ നായയുടെ അക്രമണത്തിനു ഇരയായി.  ആളുകള്‍ വീട്ടിനുളളിലേക്കു കയറിയതോടെ നായയും വീട്ടിനുളളില്‍ കയറി .ഇതോടെ വീട്ടുടമ കൂടിയായ ബ്ലോക് പഞ്ചായത്തംഗം ജോഷി മംഗലം തോക്ക് എടുത്തു നായയെ വെടിവച്ചു വീഴ്ത്തുകയാ യിരുന്നു.