കാഞ്ഞിരപ്പള്ളി പഞ്ചായത്തോഫീസിന് സമീപം തീപടർന്നത് പരിഭ്രാന്തി പരത്തി. ശനി യാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ദേശീയപാതയോരത്തെ വള്ളി പടർ പ്പുകളിൽ തീപിടിക്കുകയും ഇത് ആളിപ്പടരുകയുമായിരുന്നു. അവധി ദിനമായതിനാൽ പഞ്ചായത്തോഫിസിൽ ആരുമുണ്ടായിരുന്നില്ല.

വഴിയാത്രക്കാരാണ് വിവരം ഫയർഫോ ഴ്സിൽ അറിയിച്ചത്.തുടർന്ന് ഇവരെത്തി തീയ ണയ്ക്കുകയായിരുന്നു.പഞ്ചായത്തിൻ്റെ മതിലിൽ വരെ തീയെത്തിയെങ്കിലും ഉടൻ അ ണച്ചതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല.

കഴിഞ്ഞ ദിവസം ഇതിന് സമീപത്തായി ദേശീയപാതയോട് ചേർന്ന് തീ പിടിച്ചിരുന്നു. അ ലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുത പ്പെടുന്നത്.