കാഞ്ഞിരപ്പള്ളി ബൈപാസിനായി ഏറ്റെടുത്ത ഭൂമി നിർമ്മാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് ഡവലപ്മെൻറ് കോർപ്പറേഷന് കൈമാറി തുടങ്ങി.  നഷ്ടപരിഹാര തുക കൈമാറിയ 32 പേരുടെ 8.64 ഏക്കർ  ഭൂമിയാണ് 3 ദിവസങ്ങൾ കൊണ്ട് കൈമാറുന്നത്.ഏറ്റെടുത്ത ആദ്യ വസ്തുവിൻ്റെ രേഖകൾ ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് R B D C K യ്ക്ക് കൈമാറി.
കാഞ്ഞിരപ്പള്ളി ബൈപാസിനായി റവന്യൂ വകുപ്പ് നഷ്ടപരിഹാര തുക നൽകി ഏറ്റെടുത്ത ഭൂമി റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് ഡവലപ്മെൻറ് കോർപ്പറേഷന് കൈമാറുന്ന നടപടികൾക്കാണ് തുടക്കമായത്.കാഞ്ഞിരപ്പള്ളി വില്ലേജില്‍ 41 സബ് ഡിവിഷനുകളിലായി കിടക്കുന്ന 23 സര്‍വേ നമ്പറുകളില്‍പ്പെട്ട  32 പേരുടെ ഉടമസ്ഥതയിലുള്ള 8.64 ഏക്കര്‍ സ്ഥലമാണ് ആ ർബി ഡി സി കെ യ്ക്ക് കൈമാറുന്നത്. മൂന്ന് ദിവസങ്ങൾ കൊണ്ട് ഈ നടപടികൾ അവസാനിക്കും. തുടർന്ന് ടെൻണ്ടർ നടപടികളിലേയ്ക്ക് കടക്കും.ആർബി ഡി സി കെ യ്ക്ക് വേണ്ടി  ഡെപ്യൂട്ടി ജനറൽ മാനേജർ റീനു എലിസമ്പത്ത്,ഡപ്യൂട്ടി കളക്ടർ പി രാജൻ,ഡപ്യൂട്ടി തഹസീൽദാർ നൂറുള്ള ഹാൻ,പ്രോജക്ട് മാനേജർ അജ്മൽ ഷാ എന്നിവർ ചേർന്നാണ് റവന്യൂ വകുപ്പിൽ നിന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നത്.ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ബൈപാസിനായി ഏറ്റെടുത്ത ആദ്യ വസ്തുവിൻ്റെ രേഖകൾ ആർബി ഡി സി കെ അധികൃതർക്ക് കൈമാറി.ലാൻഡ് അക്വസേഷൻ തഹസീൽദാർനിജുകുര്യൻ,വാല്യൂവേഷൻഅസി.എഞ്ചിനീയർ രാജേഷ് ജി നായർ,റവന്യൂ ഇൻസ്പെക്ടർമാരായ നസീർ എ,ബിറ്റു,സർവ്വേയർഷൈജു കെ ഹസൻ എന്നിവരും ഉണ്ടായിരുന്നു.
നിലവിൽ നഷ്ട പരിഹാര തുക നൽകി ഏറ്റെടുത്ത ഭൂമി കൂടാതെ, പഞ്ചായത്തിൻ്റെ അടക്കം 4 പേരുടെ ഭൂമി കൂടി ഉടൻ ബൈപാസിനായി ഏറ്റെടുക്കും.ടെക് നിക്കൽ സാങ്ഷൻ കമ്മറ്റിയുടെ സാങ്കേതിക അനുമതി ലിച്ചാലുടൻ തന്നെ പദ്ധതിടെൻണ്ടർ ചെയ്യാനുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് ആർബി ഡി സി കെ   ഡെപ്യൂട്ടി ജനറൽ മാനേജർ റീനു എലിസമ്പത്ത് പറഞ്ഞു. രണ്ടു മാസം കൊണ്ട് ടെൻണ്ടർ നടപടി പൂർത്തികരിക്കാനാകുമെന്നും ഇത് കഴിഞ്ഞാൽ  ഒരു വർഷത്തിനുള്ളിൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും അവർ അറിയിച്ചു.
ആർബിഡിസി കെയുടെ പുതിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരം  സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ  78.69 കോടി രൂപയാണ് ബൈപാസിനു വേണ്ടി കിഫ്ബി മുഖേന അനുവദിച്ചിട്ടുള്ളത്. ഇതില്‍ ബൈപാസിന്റെ നിര്‍മാണത്തിനു  മാത്രം പുതിക്കിയ എസ്റ്റിമേറ്റ് പ്രകാരം ‍  30 കോടി രൂപയാണ്  കണക്കാക്കിയിരിക്കുന്നത്. മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും മീതെയുള്ള ഫ്ലൈ ഓഫര്‍ നിര്‍മിക്കുന്നിനു  മാത്രം 11 കോടി രൂപ വകയിരുത്തും . ആര്‍ബിഡിസി കെ യ്ക്കു ക്കു വേണ്ടി കിറ്റ്കോയാണ് ബൈപാസിന്റെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. ദേശീയ പാത 183( കെകെ റോഡ്)ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മീതെ പാലം ഫ്ലൈ ഓവര്‍ നിര്‍മിച്ച് ടൗൺ ഹാളിന് സമീപത്ത് കൂടി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം ദേശീയ പാതയിൽ  പ്രവേശിപ്പിക്കുന്നതാണ് നിർദിഷ്ട ബൈപാസ്. 1.65 ലോമീറ്ററായിരിക്കുംബൈപാസിൻ്റെ ദൂരം