പൊടിമറ്റം സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളിന്റെ 104 മത് സ്‌ക്കൂള്‍ വാര്‍ഷികവും  യാത്രയയപ്പ് സമ്മേളനവും നടത്തി. 14 വര്‍ഷം അധ്യാപികയായും 20 വര്‍ഷം പ്രഥ മാ ധ്യാപികയായും സേവനം ചെയ്ത ശേഷം ഏപ്രില്‍ 30-ന്  വിരമിക്കുന്ന അല്‍ഫോന്‍സാ പാലത്തിങ്കലിന് സമ്മേളത്തില്‍ യാത്രയയപ്പ് നല്‍കി. ഗ്രാമപഞ്ചായത്തംഗം ഡയസ് മാത്യു കോക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പഴവക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എച്ച്. ഷൈലജ വിരമിക്കുന്ന പ്രഥമാധ്യപിക അ ല്‍ഫോന്‍സാ പാലത്തുങ്കലിന്റെ ചിത്രം അനച്ഛാദനം ചെയ്തു. എസ്.എച്ച്. കോണ്‍വെ ന്റ് കൗണ്‍സിലര്‍ സിസ്റ്റര്‍ എലിസബത്ത് മേരി അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചാ യത്തംഗം  ജോണിക്കുട്ടി മഠത്തിനകം, പ്രഥമാധ്യാപകരായ ഫ്രാന്‍സീസ് ജോസഫ്, സിസ്റ്റര്‍ വി.ജെ. സെറീറ്റാ, പി.ടി.എ. പ്രസിഡന്റ് എം.ടി. പ്രസാദ്, ഡില്ലന്‍ സാന്റോസ് , ജോസഫ് സെബാസ്റ്റ്യന്‍, ജസ്റ്റിന്‍ വര്‍ഗ്ഗീസ് ജോണ്‍,, എ. ഷക്കീല, അതുല്യാദിനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തി.