അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ജില്ലയിലെ 55 സ്‌കൂളുകള്‍ ത്രിശങ്കുവില്‍…മേഖലയില്‍ പത്തോളം സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍…

ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെയും നൂറുകണക്കിന് അധ്യാപകരുടെയും ഭാവി അനിശ്ചിതത്വത്തിലാവുകാ് ഇതോടെ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശമനു സരിച്ച് കോട്ടയം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറാണ് വിദ്യാലയങ്ങള്‍ ഉടന്‍ അടച്ചു പൂട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന കത്തു നല്‍കാന്‍ മാനേജര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി 24ന് പുറത്തിറങ്ങിയ ഉത്തരവിനെതിരെ സകൂള്‍ മാനേജ്‌മെ ന്റുകള്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.

അധ്യായന വര്‍ഷത്തിന്റെ അവസാന ആഴ്ചകളില്‍ ഇത്തരത്തിലൊരു ഉത്തരവ് ഉണ്ടായതോടെ ആശങ്കയിലാണ് കുട്ടികളും അധ്യാപകരും. അടുത്ത അധ്യായന വര്‍ഷം മുതല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഉണ്ടാവരുതെന്ന് സര്‍ക്കാര്‍ പറയുന്നു. പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടണം. ഇതിനായി ടി സി നിര്‍ബന്ധമാക്കില്ലെന്നു സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗിക ഉത്തരവില്‍ പറയുന്നില്ല. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം വിദ്യാര്‍ഥി കളെ പ്രവേശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണു വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ഇത്തരം സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടാല്‍ തീരുമാനിച്ചി രുന്നുവെങ്കിലും നടപ്പായില്ല.

ഇത്തവണ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരില്‍ നിന്നു വിശദമായ റിപ്പോര്‍ട്ട് വാങ്ങി യാണ് ജില്ലയില്‍ 55 സ്‌കൂളുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നു കണ്ടെത്തി യത്. സി.ബി.എസ്.ഇ യുടെയോ ഐ.സി.എസ്.ഇ യുടെയോ അംഗീകാരമുള്ള സ്‌കൂളുക ള്‍ക്കു തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ തടസമില്ല .ബോര്‍ഡുകളുടെ അഫിലിയേഷനോ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോ ഇല്ലാത്ത സകൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവേശനം അനുവദിക്കണ്ടന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് കീഴ്ഘടകങ്ങളിലേക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.