ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻ ട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പ്രമേയമാക്കി തെരുവു നാടകവും അവതരിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള മുദ്രാവാക്യങ്ങളും സന്ദേശങ്ങളുമടങ്ങിയ പ്ലക്കാർഡുകളും കുട്ടികൾ കൈയിൽ ഏന്തിയിരുന്നു.

സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലേയും സി.എം.എസ് ഹൈസ്കൂളിലേയും വിദ്യാ ർത്ഥികളും സ്റ്റുഡന്റ് പോലീസ്, നാട്ടുകാർ എന്നിവർ ബസ് സ്റ്റാൻഡിൽ നടന്ന പരിപാ ടിയിൽ പങ്കാളികളായി. മുണ്ടക്കയം സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ പരിപാ ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു മുഖ്യ പ്രഭാഷ ണം നടത്തി.