കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേ ക്ക് കടന്നു. ജൂലൈ 10നുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ജൂലൈ രണ്ടാം വാരത്തോടെ ബസ് സ്റ്റാൻഡിൻരെ ഉദ്ഘാടവനം നടത്തുന്നതിനായുള്ള നിർമാ ണ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. ഓട നിർമാണം, നിലം കോൺക്രീറ്റിംങ്, പാത യോര വീതികൂട്ടൽ എന്നീ നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്.കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനായുള്ള ജോലികളും ആരംഭിച്ചു. സ്റ്റാൻഡിലേ ക്ക് ബസ് കയറിവരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പഞ്ചായത്തിന്റെ കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കിയിരുന്നു. ഈ ഭാഗത്ത് നടപ്പാതയും നിർമിക്കു ന്നുണ്ട്. ഡോ. എൻ. ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിക്കുന്നത്. ഇതിനിടെ നിർമാ ണ പ്രവർത്തനം നടക്കുന്ന ബസ് സ്റ്റാൻഡിനുള്ളിൽ മാലിന്യം തള്ളുന്നതായും പരാതി യുയർന്നിരുന്നു.മാലിന്യങ്ങൾ ചാക്കിൽ കെട്ടിയും കെട്ടിടങ്ങളിലെ അവശിഷ്ടങ്ങളുമാണ് സ്റ്റാൻഡിനു ള്ളിൽ തള്ളിയത്. ഇത് നിർമാണ പ്രവർത്തനത്തിന് തടസമായതിനെ തുടർന്ന് കരാറു കാർ പഞ്ചായത്തിനെ പരാതി അറിയി്ച്ചിരുന്നു. മാർച്ച് 6നാണ് ബസ് സ്റ്റാൻഡ് നവീ കരണം ആരംഭിച്ചത്. നാല് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ബസ് സ്റ്റാൻ ഡ് തുറന്ന് നൽകുമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്. മേഖലയിൽ നിറു ത്താതെ പെയ്ത മഴ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയിരുന്നു.