അംഗന്‍വാടിയില്‍ നിന്ന് കുട്ടികള്‍ക്കായി വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി.കാഞ്ഞിരപ്പള്ളികപ്പാട് മൂന്നാം മൈലിലെ അന്‍പത്തി എട്ടാം നമ്പര്‍ അംഗന്‍വാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടിയിലാണ് ആഴ്ചകള്‍ പഴക്കമുള്ള ചത്ത പല്ലിയെ കണ്ടെത്തിയത്.

പൂരക പോഷകാഹാരമെന്ന പേരില്‍ അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന കുടുംബ ശ്രീ ഉല്പന്നമായ അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കാഞ്ഞിരപ്പ ള്ളി കപ്പാട് മഞ്ഞപ്പള്ളിയില്‍ മുതലക്കുഴി സുനിലിന്റെ വീട്ടില്‍ ലഭിച്ച അമൃതം പൊടി യുടെ അരക്കിലോ വരുന്ന പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് ആഴ്ചകള്‍ പഴക്കമുള്ള ചത്ത പല്ലിയെ കണ്ടത്.കഴിഞ്ഞ മാസം പകുതിയോടെയാണ് പല്ലിയെ കണ്ട പായ്ക്കറ്റ് ഉള്‍പ്പെ ടെ ആറ് പായ്ക്കറ്റ് അമൃതം പൊടി സുനിലിന്റെ ഭാര്യ റെന്‍സി മൂന്നാം മൈലിലെ അംഗന്‍വാടിയില്‍ നിന്ന് വാങ്ങുന്നത്.ഇതില്‍ ഒരു പായ്ക്കറ്റ് പൊടി നേരത്തെ തന്നെ പൊട്ടിച്ച് ഉപയോഗിച്ചിരുന്നു. അവശേഷി ച്ചിരുന്നവയില്‍ അടുത്ത പായ്ക്കറ്റ് ചൊവ്വാഴ്ച പൊട്ടിച്ചപ്പോഴാണ് പല്ലിയെ കണ്ടെത്തി  യത്.ഇതോടൊപ്പം എത്തിച്ച അന്‍പത്തി ഒന്ന് കിലോ അമൃതം പൊടി അംഗന്‍വാടിയുടെ പരിധിയിലുള്ള ആറ് മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള പതിനേഴ് കുട്ടികള്‍ ക്കായി വിതരണം ചെയ്തിരുന്നു. മൂന്ന് മാസം കാലാവധിയുള്ള പായ്ക്കറ്റില്‍ പായ്ക്കിംങ്ങ് തിയതി കൃത്യമായി രേഖപ്പെ ടുത്തിയിട്ടില്ല. ടി.എച്ച് ആര്‍ എസ് പദ്ധതി പ്രകാരം കേരള സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിലൂടെ വിതരണം ചെയ്യുന്ന അമൃതം പൊടി പായ്ക്ക് ചെയ്ത് വിതരണത്തി നായി തയ്യാറാക്കുന്നത് തലപ്പലത്തുള്ള ജീവന്‍ ശ്രീ ,ജീവജ്യോതി അമൃതം ഫുഡ്സ് യൂണി റ്റാണ്.