ഗാന്ധി ജയന്തി ദിനത്തിൽ പച്ചക്കറി കൃഷിയ്ക്ക് തുടക്കം കുറിച്ച് കാഞ്ഞിരപ്പള്ളി സെ ൻ്റ് ഡൊമിനിക്സ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും.1260 വിദ്യാർത്ഥികളും 50 ൽ പരം അധ്യാപകരും അനധ്യാപകരും ചേർന്നാണ് പച്ചക്കറി കൃഷി യ്ക്ക് തുടക്കം കുറിച്ചത്.
ഗാന്ധിയൻ സംസ്കാരത്തിലൂന്നി വിദ്യാർത്ഥികളെ സ്വയംപര്യാപ്തരാക്കുക എന്ന ല ക്ഷ്യത്തോടെയാണ് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമനിക് സ് സ്കൂളിൻ്റെ നേതൃത്വത്തിൽ വിദ്യർത്ഥികളുടെയും,അധ്യാപകരുടെയും അനധ്യാപകരുടെ വീടുകളിൽ പച്ചക്കി കൃഷി ആരംഭിച്ചത്.പയർ, വെണ്ട, വഴുതന ,മുളക് തുടങ്ങിയവയുടെ വിത്തുകളാണ് അടുക്കള തോട്ടത്തിനായി സ്കൂളിൽ നിന്നും നൽകുക. വിത്തുകൾ ലഭ്യമാക്കാൻ കൃഷിഭവൻ്റെ സ ഹായവും തേടും. പുസ്തകം വാങ്ങാനെത്തുന്ന രക്ഷിതാക്കൾ വശം വിത്തുകൾ വീടുക ളിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.
5 സെൻ്റിൽ താഴെ വസ്തുവുള്ളവർക്ക് 5 ഗ്രോബാഗുകൾ വീതം നൽകാനും ശ്രമം നട ത്തും.ക്ലാസ് അടിസ്ഥാനത്തിൽ രൂപം കൊടുത്തിരിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുവഴി കൃ ഷി പരിപാലനത്തെ പറ്റി കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.ഓരോ വി ദ്യാർത്ഥിയും കൃഷിയുടെ വളർച്ച സംബന്ധിച്ച വിവിധ ഘട്ടങ്ങളിൽ നിരീക്ഷണവും ഉ ണ്ടാകും.ഇതിനായി ഓരോ വിദ്യാർത്ഥിയും അതത് ക്ലാസിലെ വാട്സ് അപ്പ് ഗ്രൂപ്പുവഴി ഫോട്ടോ എടുത്ത് നൽകണം. ജനുവരി മാസത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ അടുക്കള തോട്ടങ്ങളുടെ വിലയിരുത്തൽ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ വർഗ്ഗീസ് പരിന്തിരിക്കൽ പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ ജോർജിന് വിത്ത് കൈമാറി നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജോസഫ് മാണി നേതൃത്വം നൽകി.അധ്യാപക, അനധ്യാപക പ്രതിനിധികൾ പങ്കെടുത്തു.