മണങ്ങല്ലൂർ തേനംമ്മാക്കൽ വളവ് മുതൽ ടെക്നിക്കൽ ഹൈസ്കൂൾ വരെ ക്രാഷ് ബാരി യർ സ്ഥാപിക്കാൻ ഉത്തരവായി. ഇതിനായി 21 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അ നുവദിച്ചു.. ആദ്യഘട്ടമായി 11 ലക്ഷം രൂപ മുടക്കി പറപ്പള്ളി വളവിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു.. രണ്ടാം ഘട്ടമാണ് 10 ലക്ഷം രൂപ ചിലവിൽ ഇപ്പോൾ പണി നടന്നു വ രുന്നത്.

സ്ഥിരമായി അപകടം നടക്കുന്ന പറപ്പള്ളി വളവ്, തേനംമ്മാക്കൽ വളവ്, ടെക്നിക്കൽ സ്കൂൾ വളവ് ഇവിടങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുക, സീബ്ര ലൈൻ വരയ്ക്കു ക, സിഗ്നൽ ബോർഡ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് PUCL ജില്ലാ ജനറൽ സെക്രട്ടറി H.അബ്ദുൽ അസീസ് കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കോടതിയിൽ പരാതി നൽകിയിരുന്നു.