കാഞ്ഞിരപ്പള്ളി രൂപത എസ്. എം. വൈ. എം. ന് മാസ്‌ക് നല്‍കി പെരുവന്താനം സെ ന്റ്. ആന്റണീസ് കോളജ് ഫാഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ്.കാഞ്ഞിരപ്പള്ളി  സെ ന്റ്. ആന്റണീസ് കോളജ് ഫാഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി രൂപത എസ്. എം. വൈ. എം. ന് മാസ്‌ക് നല്‍കി. കോവിഡ് കാലത്ത് മാതൃകാപരമായ പ്രവ്രത്തനങ്ങള്‍ കാഴ്ച്ചവെച്ചുവരുന്ന എസ്.എം.വൈ.എം. അംഗങ്ങ ള്‍ക്ക് ഉപയോഗിക്കുന്നതിനാണ് മാസ്‌ക് നല്‍കിയത്.
എം. ജി. യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്ത് പ്രവ്രത്തിച്ചുവരുന്ന ഫാഷന്‍ ടെ ക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കിയ ത്. മാസ്‌കുകള്‍ കോളജ് ഡയറക്ടര്‍ റവ. ഡോ. ആന്റണി നിരപ്പേല്‍ എസ്. എം. വൈ. എം. രൂപതാ ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കൊച്ചുപുരയ്ക്കലിന് കൈമാറി. യോഗത്തില്‍ എസ്. എം. വൈ. എം. രൂപതാ ഭാരവാഹികളെകൂടാതെ സെക്രട്ടറി ആന്റണി ജേക്കബ്, പി.ആര്‍.ഒ ജോസ് ആന്റണി, അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. അനീഷ് തോമസ്, വകുപ്പ് മേധാവി പ്രൊഫ. പ്രിന്‍സി മാത്യു, പ്രൊഫ. ലീന മനു, ഗവേണിംഗ് ബോഡി മെമ്പര്‍ ശ്രീ.ആഷിഷ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.  നൂറുശതമാനം തൊഴില്‍ സാധ്യതയുള്ള ഫാഷന്‍ ടെക്‌ നോളജി കോഴ്‌സിന് മെറിറ്റ് സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745008703