കാഞ്ഞിരപ്പള്ളി: അകക്കണ്ണിന്‍രെ വെളിച്ചത്തില്‍ പരീക്ഷയെഴുതനൊരുങ്ങി അസ്സീസി അ ന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍. അടിമാലി തെള്ളിപ്പടവില്‍ അനുപ്രിയ സുരേഷ്, പ ത്തനംതിട്ട ഇലന്തൂര്‍ ഇടയിലെ മുറിയില്‍ ബ്ലെസണ്‍ ജേക്കബ് കെന്നഡി, പാമ്പാടി നാലു പാറയില്‍ ആകര്‍ഷ് മാത്യു എന്നിവരാണ് ഈ അസ്സീസി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി എഴുതുന്നത്. കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ ഡറി സ്‌കൂളില്‍ സ്്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതുന്നത്.

ഇവര്‍ക്കൊപ്പം ഇവിടെ പഠിച്ചിരുന്ന ഭദ്രാ രാജേഷ്, ജോര്‍ജ് കുര്യന്‍ എന്നിവരും സ്‌കൂളി ല്‍ പരീക്ഷയെഴുതുന്നുണ്ട്്. ഒന്ന് മുതല്‍ ഏഴ് വരെ അസീസ്സി അന്ധവിദ്യാലയത്തിലും ഹൈസ്‌കൂള്‍ അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂളിലുമാണ് പഠിച്ചത്. ഇവര്‍ മുന്ന് പേരും ഇ വിടെ താമസിച്ചാണ് പഠിക്കുന്നത്. കലാ മത്സരങ്ങളിലും ഇവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ അനുപ്രിയ ലളിതഗാനം, സമൂഹഗാനം എന്നിവയില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.

ഇന്‍സ്ട്രമെന്റ് മ്യൂസിക്, ദേശഭക്തിഗാനം, സമൂഹഗാനം എന്നിവയില്‍ ബ്ലെസന് എ ഗ്രേ ഡ് ലഭിച്ചിട്ടുണ്ട്. സമൂഹഗാനത്തില്‍ ആകര്‍ഷിന് എ ഗ്രേഡ് ലഭിച്ചിരുന്നു. ബ്രെയില്‍ ലി ബിയിലുള്ള പുസ്തകങ്ങളുപയോഗിച്ചാണ് ഇവര്‍ പഠികുന്നത്. 1968 ല്‍ തലയോലപറ മ്പിനു സമീപം അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ നേതൃത്വത്തില്‍ പ്ര വര്‍ത്തനം ആരംഭിച്ച അസ്സീസി അന്ധ വിദ്യാലയം 1993ലാണ് കാളകെട്ടിയില്‍ പ്രവര്‍ത്ത നം ആരംഭിച്ചത. നിലവില്‍ 45 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടുത്തെ വിദ്യാര്‍തികളായിരുന്ന വിവേക് രാജ് മികച്ച ഗ്രേഡോടെ വിജയം നേടിയി രുന്നു.