സെന്റ്‌ ആന്റണിസ് പബ്ലിക് സ്കൂളിന് ചരിത്ര വിജയം; സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാ സ് പരീക്ഷയിൽ 158 വിദ്യാർഥികൾക്ക് ഫുൾ എവൺ.മൂന്നുപേർ 99 % മാർക്ക് നേടി
കാഞ്ഞിരപ്പള്ളി : വമ്പൻ വിജയങ്ങൾ പതിവാണെങ്കിലും, ഇത്തവണ ആനക്കല്ല് സെ ന്റ്‌ ആന്റണിസ് പബ്ലിക് സ്കൂൾ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ , ഫുൾ എ വൺ വാങ്ങിയവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ചു. 158 പേരാണ് ഇത്തവണ സ്കൂളി ൽ ഫുൾ എ വൺ കരസ്ഥമാക്കിയത്. 95 പേർക്ക് ഒരു വിഷയം ഒഴിച്ചുള്ള മറ്റെല്ലാ വിഷ യങ്ങൾക്കും എ വൺ ഗ്രേഡ് ലഭിച്ചു.
സയൻസ് വിഭാഗത്തിൽ പുണ്യ പ്രേം 500 ൽ 495 മാർക്ക് നേടി ഒന്നാം സ്ഥാനവും 493 മാർക്ക് നേടി ജോഹാൻ എബ്രഹാം അലക്സും സാന്ദ്ര എസും രണ്ടാം സ്ഥാനവും പങ്കു വെച്ചു. കൊമേഴ്സ് വിഭാഗത്തിൽ അശ്വിൻ ശങ്കർ എസ് 495 മാർക്ക് നേടി ഒന്നാം സ്ഥാന വും മെരിറ്റാ തോമസ് 491 മാർക്ക് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ആൽഫിൻ ടോം 495 മാർക്ക് നേടി ഒന്നാം സ്ഥാനവും അമല അന്ന അനിൽ 483 മാർക്ക് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി സ്കൂളിന് അഭിമാനമായി മാറി.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെ യും സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ , പ്രിൻസിപ്പാൾ ഫാ. ജോഷി സെ ബാസ്റ്റ്യൻ , വൈസ് പ്രിൻസിപ്പാൾ ഫാ. മനു കെ മാത്യു, പി ടി എ പ്രസിഡണ്ട് ജോസ് ആന്റണി എന്നിവർ അഭിനന്ദിച്ചു.