ഫോൺ വിളിയിൽ നിന്നു ഊർജം ഉൾക്കൊണ്ടുകൊണ്ട്  2005 ലെ പൂർവ വിദ്യാർഥികൾ സ്നേഹ സമ്മാനമായി ടി.വിയും മൊബൈൽ ഫോണും നൽകി….
ഓൺലൈൻ പഠനത്തിനായി പഴയ ടിവി ഉം മൊബൈൽ ഫോണും ഉണ്ടെങ്കിൽ തരണം എ ന്നു പറഞ്ഞ സി.എം.എസ് സ്കൂൾ ഹെഡ് മിസ്ട്രസ് ബീന ടീച്ചറിന്റെ ഫോൺ സന്ദേശം പൂർവ്വ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. ഈ ചുരുങ്ങിയ സ മയ പരിധിക്കുള്ളിൽ തന്നെ 2005 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ തങ്ങളാൽ ആവുന്ന സംഭാവനകൾ നൽകി. പൂർവ്വ വിദ്യാർത്ഥികളായ ഷോബിന്റെയും ഷിജോ മോന്റെയും നേതൃത്വത്തിൽ കാഴ്‌ച വെച്ചത് സ്തുത്യർഹമായ പ്രവർത്തനം ആയിരുന്നു.
ടീച്ചറിനെ ഞെട്ടിച്ച് കൊണ്ട് ഈ കൂട്ടായ്മയിൽ നാട്ടിലുള്ളവരും പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും ഒത്ത് ചേർന്ന് സ്വരൂപിച്ചത് പഴയതിന് പകരം പുതിയ നാല് എൽ.ഇ. ടി.ടിവിയും ഒരു സ്മാർട്ട് ഫോണുമായിരുന്നു. തങ്ങളുടെ കൊച്ചു സമ്പാദ്യത്തിൽ നിന്നും നിർദ്ദനരായ വിദ്യാർത്ഥികൾക്ക് സഹായകരമായി മാറാൻ തങ്ങൾ ഒരു നിമിത്തമായി എന്ന് മാത്രമേയുള്ളുവെന്ന് ഇവർ പറയുന്നു.
അർഹരായവരെ കണ്ടത്തി നൽകുവാനായി  ടി.വി യും ഫോണും തിങ്കാഴ്ച്ച ഇവർ സ്‌കൂളിൽ എത്തി ടീച്ചർന് കൈമാറി.