ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലവും സമഗ്രവുമായ മാറ്റം ഉണ്ടാക്കി മികവിന്റെ കേന്ദ്രങ്ങളായി എല്ലാ സ്ഥാപനങ്ങളെയും മാറ്റെയെടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തായി മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. സെന്റ് ഡൊമിനിക്‌സ് കോളജിലെ സ്റ്റുഡന്റ് അ മിനിറ്റി സെന്ററിന്റെയും, നവീകരിച്ച ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുക യായിരുന്നു മന്ത്രി.

പുതിയ കാലത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിസംഭോധന ചെ യ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ സജ്ജമാക്കണം. സമൂലവും സമഗ്രവുമായ മാറ്റം ഉ വി മേഖലയില്‍ ഉണ്ടാകണം.വിദ്യാര്‍ഥികള്‍ മതരാര്‍ഥിധിഷ്ടിതമായ ലോകത്തേക്ക് ത യാ റാക്കും വിധമുള്ള സമീപനങ്ങളാണ് ലക്ഷ്യംവച്ചിട്ടുള്ളത്. സാമ്പ്രദായിക കോഴ്‌സു കള്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ യാന്ത്രികമായ ിഉല്‍പാദിപ്പിക്കുന്ന സര്‍വകലാശാലക ളില്‍ നിന്നും ഏറ്റുവാങ്ങി തൊഴിലില്ലാ ചന്തയില്‍കുഴങ്ങി നില്‍ക്കുന്നരായിട്ട് മാറാന്‍ പാടില്ല.. തൊഴില്‍ ഉല്‍പാദകരായിട്ടും ,തൊഴില്‍ സൃഷ്ടാക്കാളായിട്ടും വിദ്യാര്‍ഥികള്‍ ക്ക് മാറാന്‍കഴിയണം. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രവര്‍ ത്തനമേഖല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ഇതിനു കഴിയുന്ന രീതി യിലാകണം കോഴ്‌സുകളുടെ ഘടനകളും പഠന രീതിയും ചിട്ടപ്പെടുത്തേണ്ടത്. കരി ക്കുലവും സിലബസും വിഭാവനം ചെയ്യേണ്ടത്.ഈ ദിശയിലാണ് നാം നീങ്ങുന്നത്.

യുജി പിജി തലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നി ല്‍ക്കുന്ന പ്രതിഭാ ശാലികളായ 1000 വിദ്യാര്‍ഥികള്‍ 1 ലക്ഷം രൂപയുടെ സ്‌കോളര്‍ഷി പ്പ് വിതരണം അടുത്ത ദിവസം മുഖ്യമന്ത്രി വിതരണം ചെയ്യും.സെബാസ്റ്റ്യന്‍ കുളത്തു ങ്കല്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ പ്രഭാഷണവും ആന്റോ ആന്റണി എംപി. മുഖ്യപ്രഭാഷണവും നടത്തി. കോളജ് മാനേജര്‍ ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ ഡോ.സീമോന്‍ തോമസ്, ബര്‍സാര്‍ ഫാ.ഡോ.മനോജ് ജോസഫ്, റൂസ കോ ഓര്‍ഡിനേറ്റര്‍ പ്രഫ.പ്രവീ ണ്‍ തര്യന്‍, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, പഞ്ചായത്തംഗം ഷാലിമ്മ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.