ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ വർക്ക് ദിനാചരണത്തിന്റെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാന്റിൽ ഫ്ളാഷ് മോബും, തെരുവു നാടകവും നടത്തി. മാറുന്ന യുവത്വം എന്നതായിരുന്നു വിഷയം. മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും ദോഷഫലങ്ങൾ എം.എസ്.ഡബ്ല്യു വിദ്യാ ർത്ഥികൾ നാടകരൂപേണ അവതരിപ്പിച്ചത് കാണാൻ നൂറു കണക്കിനാളുകൾ ഒരുമിച്ചു കൂടി.

കോളേജ് പ്രിൻസിപ്പലും സോഷ്യൽ വർക്ക് വിഭാഗം മേധാവിയുമായ വി.ജി.ഹരീഷ് കുമാർ, ഫാക്കൽട്ടി നീരജ രാജ്, എം.എസ്.ഡബ്ല്യ വിദ്യാർത്ഥികളായ നിതിൻ, ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.