കാഞ്ഞിരപ്പള്ളി താലൂക്കിലെ റേഷൻ വ്യാപാരിസംഘടനകളുടെ സംയുക്ത യോഗം എരുമേലി വ്യാപാര വ്യവസായ സമിതി ഹാളിൽ നടത്തി. ഇപോസ് സെർവർ തകരാർ അടിയന്തരമായി പരിഹരിക്കണമെന്നും വ്യാപാരികളുടെ കമ്മീഷൻ പകുതിയാക്കി കുറച്ച നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെആർഇഎഫ്, എഐ ടിയുസി, കെആർഇയു, സിഐടിയു, എകെആർആർഡിഎ എന്നീ സംഘടനകളുടെ നേതാക്കളായ പി.എസ്. സിനീഷ്, ട്രൂലി തോമസ്, സുനിൽ, പി.എ. ഇർഷാദ്, സച്ചിൻ, ഹരീഷ്, സാബു ബി. നായർ, അനീഷ് മുഹമ്മദ്, വി.എം. സലീം, റെജി, ഹാരീസ് എ ന്നിവർ പ്രസംഗിച്ചു.