മുരുക്കുംവയൽ: ശ്രീ ശബരീശ കോളേജ് എം എസ് ഡബ്ലൂ പഠന വകുപ്പിന്റെയും ലൻറ്റേൺ വിദ്യാർത്ഥി അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ വെബിനാർ നടത്തി.
 സഹജീവികളെ കേൾക്കുവാനും കരുതുവാനും ഉള്ള  ഓരോ വ്യക്തിയുടെയും മനസ്സാ ണ്  ഈ കോവിഡ് കാലത്തെ മനുഷ്യന്റെ മാനസീക പ്രശ്നങ്ങൾക്ക് ഉള്ള പ്രധാന പരി ഹാരം എന്ന് ശ്രീമതി നിഷിത മോഹൻദാസ് അഭിപ്രായപ്പെട്ടു. ട്രെയിനി സോഷ്യൽ വർ ക്കർ ആതിര ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വെബിനാറിൽ കൺസൾട്ടന്റ് സൈ ക്കോളജിസ്റ്റ് ആയ നിഷിത മോഹൻദാസ് കോവിഡ് കാലത്തെ മാനസിക പ്രശ്നങ്ങൾ എന്ന വിഷയത്തെ പറ്റി സംസാരിക്കവെ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആൾക്കാർ പങ്കെടുത്തു.