കോട്ടയം ജില്ലയിലെ  ഏറ്റവും മികച്ച  ഗവൺമെന്റ് സ്കൂളുകളിൽ ഒന്നായ പനമറ്റം ഗവ ൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ആവശ്യങ്ങൾ ജില്ലാ പഞ്ചായത്ത് മുഖേന സാക്ഷാ ത്ക്കരിക്കപ്പെട്ടു.  ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിലായി 1000 ൽ അധികം വിദ്യാർ ത്ഥികൾ പഠിക്കുന്ന പനമറ്റം സ്കൂളിൽ സയൻസ് ലാബ് ഇല്ലാതിരു ന്നത് കുട്ടികൾക്ക് ഒ ട്ടേറെ വിഷമതകൾ സൃഷടിച്ചിരുന്നു.   ജില്ലാ പഞ്ചായത്തിൽ നി ന്നും ഡിവിഷൻ മെ മ്പർ കൂടിയായ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  മുൻകൈ എടുത്ത് 11 ലക്ഷം രൂപാ  അനുവദിച്ച് സയൻസ് ലാബും അതിനോടനുബ ന്ധിച്ച് കൾച്ചറൽ റൂമും നിർമ്മാണം  പൂർത്തീകരിച്ചു.  ഇതോടൊപ്പം  സ്കൂൾ കാലങ്ങ ളായി  അനുഭവിച്ച് വന്നിരുന്ന കുടിവെളള ക്ഷാമത്തിന്  പരിഹാരം  ഏകിക്കൊണ്ട്  സ്കൂളിന് സുലഭമായി  വെളളം ലഭ്യമാകും വിധം ജില്ലാ പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപാ അനുവദിച്ച് കുടിവെളള പദ്ധതിയും യാഥാർത്ഥ്യമാക്കി.
സ്കൂളിന്റെ സമീപം പഞ്ചായത്ത് വക കുളത്തിൽ നിന്നും മോട്ടോർ സ്ഥാപിച്ച് പൈപ്പ് കണക്ഷൻ വഴി  സ്കൂൾ കോംമ്പൗണ്ടിൽ സ്ഥാപിച്ച ടാങ്കിലേയ്ക്ക് വെളളമെത്തിച്ചാണ് കുടിവെളളപദ്ധതി യാഥാർത്ഥ്യമാക്കിയത്.  ഇതോടൊപ്പം സ്കൂൾ കോംമ്പൗണ്ടിലെ  വി വിധ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കുകയുണ്ടായി.  കഴിഞ്ഞ നാല് വർഷത്തി നി ടയിൽ പനമറ്റം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാചകപ്പുര, ഗേൾസ് ഫ്രണ്ടലി ടോയ്ലെറ്റ്, ബോയ്സ് ടോയ്ലെറ്റ്,  സംരക്ഷണ ഭിത്തി, ഓഡി റ്റോറിയം ,സ്കൂൾകെട്ടിടങ്ങൾ ബന്ധിപ്പിച്ച് നടപ്പാലം, സ്കൂൾ ബസ്, സയൻസ് ലാബ്, കുടി വെളള പദ്ധതി  എന്നീ പദ്ധതികൾ പ്രകാരം 2 കോടിയോളം രൂപായുടെ വികസന പ്രവ ർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.  ജില്ലയിൽ ഈ കാലയളവിൽ ഏറ്റവും അധികം  വികസന പ്രവർത്തനങ്ങൾ നടന്ന സ്കൂൾ പനമറ്റം ഗവ.ഹയർസെക്കണ്ടറി സ്കൂളാണ്.
സയൻസ് ലാബിന്റെയും, കുടിവെളള പദ്ധതിയുടേയും ഔപചാരിക ഉദ്ഘാടനം കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി.സുമംഗലാദേവി അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസ്മി ജോബി, വാർഡ് മെമ്പർ ബിന്ദു പൂവേലിൽ, പി.ടി.എ പ്രസിഡന്റ്  എസ്.മനോ ജ്, പ്രിൻസിപ്പാൾ  ഹരികൃഷ്ണൻ ചെട്ടിയാർ തുടങ്ങിയവർ പ്രസംഗിച്ചു.