ഭക്ഷ്യസുരക്ഷയും, പാല്‍ ഉത്പാദന വളര്‍ച്ചയും ലക്ഷ്യം. തെരഞ്ഞെടുക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കാലിത്തൊഴുത്തും രണ്ട് പശുവും. മുണ്ടക്കയം ഡി വിഷനില്‍ 7 ഗ്രാമപഞ്ചായത്തുകളിലായി 64 വാര്‍ഡുകളില്‍ പദ്ധതി നടപ്പാ ക്കുന്നു…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടാവാനിടയുള്ള ഭക്ഷ്യ പ്രതിസന്ധി മ റികടക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സുഭിക്ഷ കേരളം പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷ നില്‍ ഒന്നരകോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷയും പാല്‍ ഉല്‍പാദന വര്‍ദ്ധനവും ലക്ഷ്യം വച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. മുണ്ടക്കയം ഡിവിഷനിലെ മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, കോരു ത്തോട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി ഗ്രാമ പഞ്ചായത്തുക ളിലെ 64 വാര്‍ഡുകളിലായി എഴുപതോളം കൃഷിക്കാരെ തെരഞ്ഞെടുത്താ ണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന ഗുണ ഭോക്താക്കള്‍ക്ക് കാലിത്തൊഴുത്തും രണ്ട് പശുക്കളെ വീതവും നല്‍കുന്ന താണ് പദ്ധതി. മഹാതാമാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യും, ജില്ലാ പഞ്ചായത്തും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ല ക്ഷം രൂപ ചെലവില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴുത്ത് നി ര്‍മ്മിച്ചു നല്‍കും. താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് അസോള ഉത്പാദനത്തിനു ള്ള ടാങ്കുകള്‍ നിര്‍മ്മിച്ചു നല്‍കുകയും, തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്യും.

രണ്ട് പശുക്കള്‍ക്കായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതമാണ് വ കയിരുത്തിയിരിക്കുന്നത്. ഇതിന്റെ അന്‍പത് ശതമാനം ജില്ലാപഞ്ചായത്ത് വിഹിതമായി നല്‍കും. ബാക്കി അന്‍പതുശതമാനം തുക ഗുണഭോകൃത വി ഹിതമായി നല്‍കണം. ഇതിനായി വിവിധ സഹകരണ ബാങ്കുകളുടേയും, കുടുംബശ്രീ യൂണിറ്റുകളുടേയും സഹകരണം തേടും. മൃഗസംരക്ഷണ വകു പ്പിനാണ് പശുക്കളെ വാങ്ങി നല്‍കുന്നതിന്റെ മേല്‍നോട്ട ചുമതല.