35 വര്‍ഷത്തോളം ഒമാനില്‍ പ്രവാസിയായിരുന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് മ ടങ്ങി. ഇപ്പോള്‍ ഹ്രസ്വ സന്ദര്‍ശനത്തിന് മസ്‌കറ്റിലെത്തിയതാണ്..

മലയാളി ഒമാനില്‍ നിര്യാതയായി. കോട്ടയം എസ് എച്ച് മൗണ്ട് (മെഡിക്കല്‍ കോളേജ്) സ്വദേശിനി റഫീഖ് മന്‍സില്‍ സുബൈദ (72) ആണ് മരിച്ചത്. 35 വര്‍ഷത്തോളം ഒമാ നില്‍ പ്രവാസിയായിരുന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ ഹ്രസ്വ സന്ദര്‍ ശനത്തിന് മസ്‌കറ്റിലെത്തിയതാണ്.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ചി കി ത്സയില്‍ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങാനാരിക്കെയാണ് മരണം. മബേലയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം അല്‍ ഖുദ് സുല്‍ ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ അ ബ്ദുല്‍ സലാം ആണ് ഭര്‍ത്താവ്. മക്കള്‍: റഫീഖ്, റജീന. മരുമക്കള്‍: റാഫിയാ ആരിഫ്. പിതാവ്: മുഹമ്മദ് സുലൈമാന്‍, മാതാവ്: സുലൈഖ ബീവി.