കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ മൃതദേഹം ബുധനാഴ്ച്ച രാവി ലെ 9.30 ന് എറണാകുളം ലേക്ക്‌ഷോർ ആശുപത്രി മോർച്ചറയി ൽ നിന്നും മൃതദേഹം പു റത്തെടുക്കും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോല പ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി കോട്ടയം പാർട്ടി ഓഫിസിൽ 12 ന് എത്തിച്ചേരും. ഇവിടെ അരമണി ക്കൂറോളം അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ട്.

12.30 ന് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. രണ്ടിന് തിരുനക്കരയി ൽ നിന്നും കളക്ടറേറ്റ്, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം വഴി സ്വദേശമാ യ മരങ്ങാട്ട്പള്ളിയിൽ എത്തിക്കും. 3.30 വരെ ഇവിടെ മൃതദേഹത്തിൽ ആദരാഞ്ജലി കൾ അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ എ ത്തിക്കുന്ന മൃതദേഹം 4.30 ന് പൊതുദർശനത്തിനു വയ്ക്കും.

ഇതിനു ശേഷം ആറിന് പാലായിലെ വീട്ടിലെത്തിക്കും. ഏപ്രിൽ 11 ന് ഉച്ചയ്ക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും, പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്‌കാരം നടക്കുന്നതുമാണ്. തുടർന്ന് അനുശോചന യോഗം ചേരും.