മുൻ എൽ ഡി എഫ് സ്ഥാനാർത്ഥി സി പി ഐ യിലെ സുരേഷ് ടി നായർ കോൺഗ്രസിൽ ചേർന്നു. 

ഡോ എൻ ജയരാജിനെതിരെ മത്സരിച്ച അദ്ദേഹം അന്ന് പരാജയപ്പെടുകയായിരുന്നു. ചി റക്കടവ് പഞ്ചായത്തംഗവും, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. സി പി ഐ ജില്ലാ കൗൺസിൽ അംഗമായിരുന്ന സുരേഷ് നേതൃത്വവുമായുള്ള പ്രശ്നത്തി ന്റെ പേരിൽ പാർട്ടിയുമായി അകന്ന് കഴിയുകയായിരുന്നു.ഇടതുപക്ഷത്തിന് ബി ജെ പി യെ ഫലപ്രദമായി നേരിടാൻ കഴിയില്ലന്ന തിരിച്ചറിവാണ് താൻ കോൺഗ്രസിൽ ചേ രാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ നിലവിൽ പാർട്ടി മെമ്പർഷിപ്പ് പോലുമില്ലാത്തയാളാണ് സുരേഷ് ടി നായരെന്നാ യിരുന്നു സി പി ഐ നേതൃത്വത്തിന്റെ പ്രതികരണം.