പുളിക്കൽകവലയിൽ  വോളീബോൾ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് സം സ്ഥാന ബഡ്ജറ്റിൽ 3 കോടിരൂപ കാഞ്ഞിരപ്പള്ളി നിയോജമണ്ഡലത്തിന് അനുവദിച്ചതി ന്റെ സന്തോഷത്തിലാണ് വാഴൂർ ഗ്രാമപഞ്ചായത്തും സ്പോർട് പ്രേമികളും.ഇൻഡോ ർ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പുളിക്കൽ കവലയുടെ വികസനം സാധ്യമാ കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സ്റ്റേഡിയം യാഥാർത്ഥ്യാമാകുന്ന തോടെ ജില്ലാതല മത്സരങ്ങളും കുട്ടികളുടെ വോളീബോൾ സെലക്ഷനുമൊക്കെ ഈ സ്്റ്റേഡിയത്തിൽ നടത്താനാവുമെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ ജയരാജ് പറഞ്ഞു.

വാഴൂർ വോളിയിലൂടെ പ്രശസ്തമായ ഈ കളിക്കളം സംരക്ഷിക്കാനായതിന്റെ സന്തോ ഷം എംഎൽഎ മറച്ചു വെച്ചില്ല. കളിക്കളത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പൂർത്തീകരിച്ച തിനാൽ വൈകാതെ ടെൻഡർ ചെയ്യാനാകുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർദ്ദിഷ്ട വോളീബോൾ-ഷട്ടി ൽ സ്റ്റേഡിയം വരുന്നത്. വാഴൂരിൽനിന്നും രാജ്യാന്ത താരങ്ങളെ വാർത്തെടുക്കാനാവു മെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി റെജി പറഞ്ഞു.75 വർഷത്തിലേറെയായി തുടരുന്ന വോളീബോൾ പരമ്പര്യം നിലനിർത്തുവാൻ വാഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വോളീ സംഘടിപ്പിക്കാമെന്നും പ്രസിഡന്റ് കൂട്ടിച്ചേർ ത്തു. വാഴൂർ നോവൽറ്റി ലൈബ്രറിയുടെ തുടക്കം കുറിച്ചത് വോളീബോൾ കളിയിലൂ ടെയാണ്. 75 വർഷം പൂർത്തീകരിച്ച ലൈബ്രറിയെ സംബന്ധിച്ചിടത്തോളം ഇത് അഭി മാനനിമിഷമെന്ന് പ്രസിഡന്റ് ബെജു കെ ചെറിയാൻ പറഞ്ഞു.