മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട പട്ടിക ജാതി, പ ട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട ബിരുദ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണംചെയ്തു. വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കുമാരി രേഖ ദാസ് നിർവഹിച്ചു. സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർമാൻ സിവി അനിൽ കുമാർ ആദ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദിലീഷ് ദിവാകരൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ബിൻ സി മാനുവൽ, ഷിജി ഷാജി മെമ്പർമാരായ മെമ്പർമാരായ പ്രസന്ന ഷിബു, ഫൈസൽ മോൻ, ബെന്നി ചേറ്റുകുഴി, പി എ രാജേഷ്,സുലോചന സുരേഷ്, ഷീലമ്മ ഡോമിനിക്, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ലിസി ജിജി അസിസ്റ്റന്റ് സെക്രട്ടറി ജോഷി എന്നിവർ പങ്കെടുത്തു.