മണിമല പൊന്തൻപുഴയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിന് നേരെ നായകൂട്ടത്തി ൻ്റെ ആക്രമണം.മണിമല കരിമ്പനാക്കുളം പ്രാണംകയം ജെറീഷ് പി ജോസ് (35)നാണ് പരിക്കേറ്റത്.പുലർച്ചെ ജോലിക്ക് പോകുകയായിരുന്നു യുവാവിന് നേരെ നായകൾ ചാ ടി വീഴുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന ജാക്കറ്റിലാണ് നായ്ക്കൾ ആദ്യം കടിച്ച ത്. നായ്കളുടെ ആക്രമണത്തിലും വാഹനത്തിൽ നിന്ന് മറിഞ്ഞു വീണും ഇദ്ദേഹത്തിന് പരിക്കേറ്റിറ്റുട് .

ആക്രമണമുണ്ടായതോടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവാവ് റോഡിൽ വീഴുകയായിരുന്നു.ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് നായകൾ ഓടി പോയത്. അപകടത്തിൽ ജെറീഷിന്  പരിക്കേറ്റു.പരിക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞിരപ്പ ള്ളി ജനറലാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.