കാഞ്ഞിരപ്പള്ളി സഹൃദയാ വായനശാലയ്ക്കു വേണ്ടി പുതുതായി നിർമ്മിക്കുന്ന മൂന്നു നില മന്ദിരത്തിന് തിങ്കളാഴ്ച (26.10- 2020) പകൽ രണ്ടിന് ഡോക്ടർ എൻ ജയരാജ് എം എൽ എ തറക്കല്ലിടും. കെ യു ആർ ഡി എഫ് സി ചെയർമാൻ പ്രൊഫ: എം റ്റി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ച ടങ്ങിൽ അധ്യക്ഷയാകും.

3 കോടി 30 ലക്ഷം രൂപാ ചെലവിൽ ഗ്രാമീണ വികസന ബോർഡിന്റെ ധന സഹായ ത്തോടെ മൂന്നു നിലകളിലായിട്ടാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. 30 ലക്ഷം രൂപ കാ ഞ്ഞിരപള്ളി പഞ്ചായത്തും ചെലവഴിക്കും. ഡി.സി കിഴക്കേമുറി, കെ.പി.എ.സി രവി തുടങ്ങിയവർ കാലങ്ങൾക്കു മുമ്പ് സ്ഥാപിച്ചതാണ് സഹൃദയാ വായനശാല. ദേശീയ പാ ത 183 ന്റെ ഓരത്ത് കാഞ്ഞിരപള്ളി കുരിശു കവലയിൽ നിർമ്മിക്കുന്ന ഈ മന്ദിരത്തിൽ എയർ കണ്ടീഷൻഡ് മിനി ഹാളും ഉണ്ടാക്കും.