കാലവര്‍ഷം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ മഴക്കെടുതികള്‍ നേരി ടുന്ന തിനായുള്ള ക്രമീകരണങ്ങള്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പൂ ര്‍ണ്ണ സജ്ജമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ., ഇതുമായി ബന്ധപ്പെട്ട് കാ ഞ്ഞിരപ്പള്ളി താലൂക്കിന് കീഴിലുള്ള പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകട സാധ്യത മേഖലകളില്‍ ജന പ്രതിനിധികളുടെയും, റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ, തദ്ദേ ശസ്വയംഭരണ വകുപ്പുകളെ ബന്ധിപ്പിച്ച് ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍ പ്പെടുത്തും.

വാര്‍ഡ് തല ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യമുണ്ടായാല്‍ ഫയര്‍ ഫോഴ്‌സിനെ സഹായിക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ സന്നദ്ധസേന രൂപീ കരിച്ച് രക്ഷാപ്രവര്‍ത്തനം ഫലപ്രദമാക്കും. ദുരിതാശ്വാസക്യാമ്പുകളായി കണ്ടെത്തിയിരിക്കുന്ന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തു ന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. കാലവര്‍ഷം ആരം ഭിച്ചതോടെ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും യോഗത്തി ല്‍ തീരുമാനിച്ചു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. രാജു, റ്റി.എസ്. കൃഷ്ണകുമാര്‍, ബിനു സജീവ്, കെ.ബി. രാജന്‍, ജെസി ജോസ്, കാഞ്ഞിരപ്പ ള്ളി തഹസീല്‍ദാര്‍ അജിത്ത് കുമാര്‍, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. ജെ. സന്തോഷ് കുമാര്‍, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പോലീസ്, ഫയ  ര്‍ഫോഴ്‌സ്,റവന്യൂ,പൊതുമരാമത്ത്,ആരോഗ്യം,വൈദ്യുതി,ജലസേചനം, ത ദ്ദേശസ്വയഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.