കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനില്‍ വിവിധ കര്‍ഷക ഗ്രൂപ്പു കള്‍ വഴി പച്ചക്കറിതൈകളും വാഴവിത്തുകളും വിതരണം നടത്തും. നാട്ടുപച്ച  എന്ന പേരില്‍ നടപ്പിലാക്കുന്ന  പദ്ധതിയുടെ  ഡിവിഷന്‍തല  ഉദ്ഘാടനം തന്പലക്കാട്  മഹാ ത്മാ ഗാന്ധി കര്‍ഷക സംഘത്തിലെ അംഗങ്ങള്‍ക്ക്  ഒന്നാം ഘട്ടമായി പച്ചക്കറി തൈകള്‍ വിതരണം  ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോളി മടുക്കക്കുഴി നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ജോര്‍ജ് കൊട്ടാരം, രാജു തേക്കുംതോട്ടം, മാത്യു മൂലയില്‍, ജേക്കബ് കാപ്പുകാട്ടില്‍, രജനി ബാബു തകിടിയേല്‍,മാത്യു വെള്ളമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.