എരുമേലി : കോടിക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന ശബരിമലയിലടക്കം പ്രധാനപ്പെട്ട ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയ പ്പെട്ടുവെന്ന് നെഹ്റു യുവകേന്ദ്ര ദേശീയ വൈസ് ചെയർമാൻ  വിഷ്ണുവർദ്ധൻ റെഡി  പറഞ്ഞു. ശബരിമല സന്ദർശിച്ച ശേഷം എരുമേലിയിലെത്തിയ അദ്ദേഹം സാധുജന സ ഹായ സംഘം ആരംഭിച്ച അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്തു.സംസാരിക്കുകയായിരു ന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി ഭക്തജനങ്ങൾക്ക് അനു കൂലമാണ്. എന്നിട്ടും സർക്കാർ സൗകര്യമൊരുക്കാതെ തീർഥാടകരെ ദുരിതത്തിലാക്കുക യാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശൗചാലയം, വിശ്രമിക്കാനുള്ള സൗകര്യം, കുടിവെള്ളം, റോഡുകൾ , വഴിവിളക്കുകൾ അടക്കം എല്ലാം ഇപ്പോഴും പാതിവഴിയിലാണ്. അയ്യപ്പഭക്തരിൽ നിന്നും  എങ്ങനെയെ ങ്കിലും പണം വാങ്ങാനുള്ള പരിപാടികൾ മാത്രമാണ് നടക്കുന്നതെന്നും വികസന പദ്ധതി കൾ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം  പറഞ്ഞു. ശബരിമലയിലെ അസൗകര്യങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, തിരുപ്പതി മോഡൽ തീർഥാട നം ക്രമീകരിക്കാൻ  പദ്ധതി തയ്യാറാക്കാൻ അപേക്ഷ  നൽകുമെന്നും അദ്ദേഹം പറഞ്ഞു .
സംഘം പ്രസിഡന്റ് വേണു പമ്പാവാലി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായ ത്തംഗം രജനി ചന്ദ്രശേഖരൻ, വി. രാജഗോപാൽ, കുങ്കുമ സിദ്ധർ, എൻ. ഹരി, പളനി ബാബ, സുരേഷ് ബാബു , എം പാണ്ഡ്യൻ , അജിത് കുമാർ കടക്കയം , കെ.യു  അനോജ് , സന്തോഷ് പാലമൂട്ടിൽ , കെ ബി മധു എന്നിവർ സംസാരിച്ചു.