പെരുവന്താനം : കടപുഴകി വീണ ആല്‍മരത്തിന് ക്ഷേത്രവളപ്പില്‍ തന്നെ അന്ത്യകര്‍മ്മ ങ്ങള്‍ നടന്നു. 500 വര്‍ഷത്തില്‍ അധികം പഴക്കമുള്ളതും ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര ത്തിന് സമീപത്തു നിന്നതുമായ ആല്‍മരം ചുവട് ദ്രവിച്ച് കഴിഞ്ഞ ദിവസമാണ് നിലം പതിച്ചത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

തെന്നശേരിഇല്ലം വിജയന്‍ നമ്പൂതിരി, മേല്‍ശാന്തി വിപിന്‍ നമ്പൂതിരി എന്നിവര്‍ കാര്‍ മികത്വം വഹിച്ചു. മരത്തിന്റെ വേര്, നടുവശം, മുകള്‍ ഭാഗം എന്നിവ എടുത്ത് മൂന്ന ടി നീളത്തില്‍ ഒരുക്കിയ ചിതയില്‍ വച്ച് ദഹിപ്പിച്ചു.അസ്ഥി എടുക്കലിന് സമാനമായ ചടങ്ങുകളും മരത്തിന്റെ ജീവാംശം ആവാഹിച്ച് മറ്റൊരു ആല്‍മരത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ചടങ്ങും നടക്കും. ഉപദേശക സമിതി ഭാരവാഹികളായ വി.കെ സഹദേവന്‍, പി.ആര്‍ ശശികുമാര്‍ ദേവസം മാനേജര്‍ മോഹനകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.