ചിറക്കടവ്:മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച രാത്രിയില്‍ കൊടിയേറി .വിഴിക്കിത്തോട് ചിറ്റടി കുടുംബത്തില്‍നിന്ന് കൊടിക്കൂറയുമായി ഘോഷയാത്ര എത്തി യപ്പോള്‍ കിഴക്കുംഭാഗം ശിവശക്തിവിലാസം ഭജനയോഗത്തില്‍ സ്വീകരണം നല്‍കി. പി ന്നീട് കരിങ്കല്‍പ്പാലത്തില്‍ ദേവസ്വവും സേവാസംഘവും ഭക്തരും ചേര്‍ന്ന് വരവേല്‍പ് നല്‍കി. ചിറ്റടി കുടുംബപ്രതിനിധി സി.കെ.മോഹന്‍കുമാര്‍ കൊടിക്കൂറയും കൊടിക്കയ റും തിരുനടയില്‍ സമര്‍പ്പിച്ചു.

ന്ത്രി താഴമണ്‍മഠം കണ്ഠര് മോഹനര് കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിച്ചു.മേ ല്‍ശാന്തി സി.കെ.വിക്രമന്‍ നമ്പൂതിരി സഹകാര്‍മികനായി.ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസ ര്‍ ആര്‍.പ്രകാശ് കൊടിക്കീഴിലെ കെടാവിളക്ക് തെളിച്ചു. തുടര്‍ന്ന് ചിറക്കടവ് അനീഷി ന്റെ ശിഷ്യരുടെ കൊമ്പ് അരങ്ങേറ്റം നടന്നു. സംഗീത സംവിധായകന്‍ ആലപ്പി രങ്കനാഥ് കലാവേദിയില്‍ ഭദ്രദീപം തെളിച്ചു.തിങ്കളാഴ്ച 12.30-ന് ഉത്സവബലിദര്‍ശനം നടക്കും.രാ ത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം-എല്‍.ഗിരീഷ്‌കുമാര്‍, 8.30-ന് കൊച്ചിന്‍ മന്‍സൂറി ന്റെ വയലാര്‍ ഗാനസന്ധ്യ എന്നിവയുമുണ്ട്. 29-നാണ് ആറാട്ടുത്സവം.