സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്ന് ഗൃഹ നാഥന്‍ ആത്മഹത്യ ചെയ്തു. തിടനാട് പൂവത്തോട് കട്ടക്കല്‍ കോളനിയില്‍ തൊട്ടിയില്‍ ഷാജി.കെ ദാമോദരനാണ് ആത്മഹത്യ ചെയ്തത്. മഹീന്ദ്ര റൂറല്‍ ഫിനാന്‍സില്‍ നിന്നും ഷാജിയെടുത്ത വായ്പ കുടിശികയാവുകയും കഴിഞ്ഞ ആഴ്ച്ച പണമിടപാട് സ്ഥാപന ത്തിൽ നിന്നും വീട്ടിലെത്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടാ യ മനോ വിഷമത്തില്‍ ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യ ശ്രീദേവി പറയുന്നത്. മഹീന്ദ്ര ഫിനാൻസിൽ നിന്നും ഒരു വർഷം മുമ്പാണ് ഇവർ  മകളുടെ വിവാ ഹ ആവിശ്യത്തിനായി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ലോണെടുത്തത്.
ആശാരി പണി ചെയ്തു കുടുംബം പോറ്റിയിരുന്ന ഷാജി കഴിഞ്ഞ കുറേ നാളുകളായി ജോലി ഇല്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നാലു മാസത്തെ കുടിശി ഖയായ 19,500 രൂപ അടക്കുവാൻ നോട്ടീസ് വന്നതോടെ കടുത്ത മാനസിക സമ്മർദ്ദത്തി ലായിരുന്നു ഷാജി. പലരോടും പണം വായ്പ ചോദിച്ചങ്കിലും ലഭിക്കാതെ വന്നതോടെ  ആത്മഹത്യ ചെയ്തതയാണ് കരുതുന്നത്. രണ്ട് തവണ വായ്പ കുടിശിഖ ചോദിക്കാൻ വന്ന ജീവനക്കാർ ഭീഷണി പെടുത്തി പണം വാങ്ങിയതായും ഭാര്യ ശ്രീദേവി പറയുന്നു.
രാവിലെ അഞ്ചരക്കാണ് ഷാജിയെ ആത്മഹത്യ ചെയ്ത നിലയിൽ വീട്ടുകാർ കാണുന്നത്. തുടർന്ന് നാട്ടുകാരോട് വിവരം പറയുകയും ഇവർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തിടനാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോ സ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു.എന്നാൽ ഡിമാന്റ് നോട്ടീസാണ് പതിച്ചെതെന്നും ജപ്തി നോട്ടീസല്ലന്നുമാണ് കമ്പനി നൽകുന്ന വിദശീകരണം.