നിര്‍ദ്ദിഷ്ട ശബരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സംബന്ധി ച്ച് സാമൂഹ്യ ആഘാത പഠന വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതില്‍ രാഷ്ട്രീയ വിവേചനം ഉണ്ടെന്നുള്ളതി ന്റെ ഉദാഹരണമാണ് പദ്ധതി പ്രദേശത്തെ വാര്‍ഡ് അംഗമായ അനിത സന്തോഷിനെ ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസ് വാര്‍ഡു കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ കൂട്ടായ്മാ ആ രോപിച്ചു. പദ്ധതി പ്രദേശത്തെ 2 ഇടത് പഞ്ചായത്തു അംഗങ്ങളെ ഉള്‍പ്പെ ടുത്തുകയും യുഡിഎഫ് അംഗത്തെ ഒഴിവാക്കുകയും ചെയ്തത് പദ്ധതി സംബന്ധിച്ച് ദു രൂഹതകളും ആശങ്കകളും പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്. വാ ര്‍ഡു അംഗത്തെ പരിസ്ഥിതി ആഘാത കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജനകീയ കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട്‌ ഏണസ്റ്റ് ചെറുവള്ളി അദ്ധ്യക്ഷത വഹി ച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കൻ യോഗം ഉദ്ഘാടനം ചെയ്തു. റെജി അ1/4ാറ, ഫിലി പ്പ് കൊക്കപ്പുഴ, വാര്‍ഡ് അംഗങ്ങളായ സുനില്‍ മണ്ണില്‍, അനിത സന്തോഷ്, ആക്ഷന് കൗണ്‍സില്‍ കണ്‍വീനര്‍ മനോജ് കല്ലൂകുളങ്ങര, സിസി മാത്യു ചെങ്കോട്ടായില്‍, അനിയൻ കാവുങ്കല്‍, പ്രസന്നൻ ബംഗ്ലാവ്, ജയിംസ് പുല്‍ േപ്പല്‍, ഷി ബു മമാങ്കല്‍, രവി തുണ്ടിയില്‍, തങ്കപ്പൻ ചെങ്കോട്ട, സിജി മുക്കാലി, ലിൻസ് നടുവ ത്താനി, ജിജോ പുല്‍ േപ്പല്‍ എന്നിവര്‍ പ്രസംഗിച്ചു.