എരുമേലി : ശബരിമല തീര്‍ത്ഥാടക തിരക്ക് വര്‍ധിച്ചതോടെ എരുമേലിയില്‍ അമിത വിലയും ചൂഷണവും തടയാനായി പോലിസ് മുന്നിട്ടിറങ്ങി. ഇതോടെ റവന്യു കണ്‍ ട്രോള്‍ റൂമും സജീവമായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പോലിസിനൊപ്പം കടകള്‍ കയറി പരിശോധനകള്‍ നടത്തി. പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരി ശോധനകളില്‍ പങ്കെടുത്തു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുന്‍ വര്‍ഷങ്ങളില്‍ റവന്യു കണ്‍ട്രോള്‍ റൂമിന്റ്റെ വിജിലന്‍സ് സ്‌ക്വാഡ് കട പരിശോധനകള്‍ നടത്തിയിരു ന്നതാണ്. 
ഇത് ഒരു പരിധി വരെ ഫലപ്രദമായിരുന്നു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് അമിത വിലയുടെ പേരില്‍ മാത്രം പിഴ ഈടാക്കിയത് വന്‍ തുകയാണ്. എന്നാല്‍ ഇത്തവണ കാര്യമായ ഇടപെടലില്ലാതെ അനാഥമായ നിലയിലായിരുന്നു റവന്യു കണ്‍ട്രോള്‍ റൂമിന്റ്റെ പ്രവര്‍ത്തനം ഇത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടതോടെ റവന്യു കണ്‍ട്രോള്‍ റൂം നടത്തേണ്ട വകുപ്പ് തല ഏകോപനം ഫലത്തില്‍ പോലിസ് ഏറ്റെടുത്ത് നടത്തേണ്ട സ്ഥിതിയിലെത്തി. 
കടകളില്‍ പരിശോധന നടത്തിയ പോലിസ് – റവന്യു സംഘത്തിന് ഒട്ടേറെ ഗുരുതരമാ യ പ്രശ്‌നങ്ങളാണ് നേരില്‍ കണ്ട് ബോധ്യപ്പെടേണ്ടി വന്നത്. വിപുലമായ നിലയില്‍ നേരത്തെ ഇടപെടലുകള്‍ നടത്തിയിരുന്നെങ്കില്‍ വില നിയന്ത്രണം നടപ്പിലാകുമായിരു ന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പോലിസിലെ അസി.സ്‌പെഷ്യല്‍ ഓഫിസറായ ജി അശോക് കുമാറിന്റ്റെ നേതൃത്വത്തിലാണ് സംയുക്ത പരിശോധനകള്‍ നടന്നത്. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഒട്ടേറെ കടകള്‍ പരിശോധനയീല്‍ കണ്ടെത്തി.