സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മീഷന് മുന്‍പാകെ തന്റെ പേര് ആരും പറഞ്ഞിട്ടില്ലെ ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കാഞ്ഞിരപ്പള്ളി: സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മീഷന് മുന്‍പാകെ തന്റെ പേര് ആരും പറഞ്ഞിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. പിന്നെ എങ്ങനെ പേര് ശിവരാജന്‍ കണ്ടെത്തി. ഇത് കോടതി നോക്കട്ടെ. തന്റെ പേര് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഹൈക്കോട തിയെ സമീപിച്ചിരിക്കുന്നത്.

ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ സഹായിച്ചുവെന്ന സര്‍ക്കാര്‍ പരാമര്‍ശത്തെക്കുറിച്ചുള്ള ചേദ്യത്തിന് കമ്മീഷന് മുന്‍പില്‍ അങ്ങനൊന്നില്ലെ ന്നും, പിന്നെ എന്തിനാണ് ഈ വിഷയം കുത്തിപ്പൊക്കുന്നതെന്നുമായിരുന്നു തിരുവഞ്ചുരി ന്റെ മറുപടി.