റബ്ബർ വിലയിടിവിനെതിരെ കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ കാത്തിരപ്പ ള്ളി ഏരിയാ യുടെ വിവിധ കേന്ദ്രങ്ങളിൽ സമര ഭേരി സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി ടൗണിൽ പി എൻ പ്രഭാകരനും മുണ്ടക്കയം ടൗണിൽ കെ രാജേഷും ബിഎസ്എൻഎൽ ഓഫീസ് പടിക്കൽ സി വി അനിൽകുമാറും പാറത്തോട് സജിൻ വി വട്ടപ്പള്ളിയും കോ രുത്തോട് പി കെ സുധീറും മുക്കൂട്ടുതറയിൽ ടി എസ് കൃഷ്ണ കുമാറും എരുമേലിയിൽ കെ സി ജോർജു കുട്ടിയും മണിമലയിൽ ജി സുജിത് കുമാറും കാഞ്ഞിരപ്പള്ളി സൗത്തിൽ ഷമീം അഹമ്മദും കാത്തിരപ്പള്ളി നോർത്തിൽ എസ് ഷാജിയും എലിക്കുളത്ത് ലതാ എ ബ്രഹാമും ഉൽഘാടനം ചെയ്തു.

റബർ ഇറക്കുമതി  നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്  കേരള കർഷക സംഘത്തിൻറെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിന് മുന്നിലും ബസ് സ്റ്റാൻഡിന് മുന്നിലും ധർ ണ നടത്തി.ജി എസ് ടി പിൻവലിക്കുക, റബറിനെ കാർഷിക വിളയായി അംഗീകരിക്കു ക  റബർബോർഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ള്ള  കർഷക ധർണ്ണ  ബസ്റ്റാൻഡിൽ മുന്നിൽ സിപിഐഎം  ഏരിയാസെക്രട്ടറി കെ രാജേ ഷും  ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സിപിഐ എം ലോക്കൽ സെക്രട്ടറി  സി വി അനിൽകുമാറും  ഉദ്ഘാടനം ചെയ്തു  കെഎൻ  സോമരാജൻ  പി എൻ സത്യൻ എം ജി  രാജു  സുനിൽ കുര്യൻ  എന്നിവർ പ്രസംഗിച്ചു.