കാഞ്ഞിരപ്പള്ളി: പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. കു ന്നുംഭാഗം പന്തിരുവേലിൽ ചാക്കോച്ചൻ്റെ പുരയിടത്തിലെ പശുവിനെയാണ് കൊന്ന നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെയാണ് വീട്ടുകാർ പശുവിനെ പറമ്പിൽ ച ത്തനിലയിൽ കണ്ടത്. പശുവിൻ്റെ പിൻഭാഗം പൂർണമായും കടിച്ചെടുത്ത നിലയിലാ ണ്.
തിങ്കളാഴ്ച രാത്രിയിൽ പശുവിനെ അജ്ഞാത ജീവി ആക്രമിച്ചാതാകാനാണ് സാധ്യത. സ്ഥിരമായി വീടിൻ്റെ സമീപത്തെ പറമ്പിലാണ് കെട്ടിയിരുന്നത്.  പറമ്പിന് സമീപം ആൾ താമസം പൊതുവേ കുറഞ്ഞ സ്ഥലമാണ്.ഫോറസ്റ്റ് വെറ്റനറി ഓഫീസർ ഡോ. കിഷോർ കുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ കടുവയോ പുലിയോ അ ല്ലെന്നും ഭയപ്പെടണ്ടേ കാര്യമില്ലെന്നും ഡോ. കിഷോർ പറഞ്ഞു. ഡെപ്യൂഡി ഫോറസ്റ്റ് ഓ ഫീസർ ബിജു എസ്, ബിഎഫ്ഒ അനുപ്രിയ, കാഞ്ഞിരപ്പള്ളി സീനിയർ വെറ്റിനറി ഡോ. ഡെന്നീസ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.തുടർ അന്വേഷണത്തി ൻ്റെ ഭാഗമായി ഇന്ന് രാത്രിയിൽ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പറമ്പിൽ കാമറ സ്ഥാപിക്കും.