ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ ഒറ്റ ക്കെട്ടായി പൊരുതുമെന്നും ഡോ.എന്‍.ജയരാജ് എംഎല്‍എ ആരോപിച്ചു. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഈരാറ്റുപേട്ട വരെ ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തി ല്‍ നടത്തിയ ലോങ് മാര്‍ച്ച് ഫ്‌ലാഗ് ഓഫ് ചെയ്യുകായിരുന്നു അദ്ദേഹം. ആര്‍ എസ്എസ് അജണ്ട നടപ്പാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെ ന്നും എംഎല്‍എ പറഞ്ഞു. മാര്‍ച്ചിന് മുന്നോടിയായി പേട്ടക്കവലയില്‍ നട ന്ന സമ്മേളനത്തില്‍ അസീസ് ബഡായില്‍ അധ്യക്ഷത വഹിച്ചു.

ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എം. മുഹമ്മദ് നദീര്‍ മൗലവി പ്രഭാഷ ണം നടത്തി. ജാ , മത,ഭാഷ, വേഷ ചിന്തകള്‍ക്കതീതമായി ഒന്നിച്ചു ജീവിക്കു ന്ന ഇന്ത്യയുടെ മഹത്തായ പൈതൃകം തകര്‍ക്കുന്ന ഭരണകൂടം ഹിറ്റ്‌ലറെ റോള്‍ മോഡലായി കാണുന്നുവെന്നും, ഇത്തരം ഫാസിസ്റ്റുകളില്‍ നിന്നും നീ തിയും,മാനുഷികതയും പ്രതീക്കുന്നതില്‍ അര്‍ഥമില്ലെന്നും നദീര്‍ മൗലവി ആ രോപിച്ചു. പി.എച്ച്.ഷെരീഫ്, ജോഷി ഫിലിപ്പ്, ജോമോന്‍ ഐക്കര, ബാബു ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,തോമസ് കല്ലാടന്‍, പ്രഫ.റോണി.കെ. ബേബി, പി.എ.ഷെമീര്‍, സുനല്‍ തേനംമാക്കല്‍, സാജന്‍ കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഡോ.എന്‍.ജയരാജ് എംഎല്‍എ ആന്റോ ആന്റണി എം.പിക്ക് പതാക കൈമാറി ഫ്‌ലാഗ് ഓഫ് ചെയ്തു.