എഴുമറ്റൂർ, കോട്ടാങ്ങൽ, റാന്നി അങ്ങാടി, ഇരവിപേരൂർ പഞ്ചായത്തുകളിൽ ആന്റോ യുടെ പര്യടനം. പത്തനംതിട്ട ലോക്സഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാ ര്‍ഥി ആന്റോ ആന്റണിയുടെ ഇന്നലത്തെ പര്യടനം ചാലാപ്പള്ളിയില്‍ നിന്ന് ആരംഭിച്ചു. തുടര്‍ന്ന് എഴുമറ്റൂര്‍ വായനാശാല ജംഗ്ഷന്‍, എഴുമറ്റൂര്‍ ജംഗ്ഷന്‍, മേത്താനം, ഊട്ടുകു ളം, ചെങ്ങാറുമല, പെരുമ്പാറ, മേലേ പാടിമണ്‍, ശാസ്താംകോയിക്കല്‍, വായ്പൂര്‍ ജംഗ്ഷന്‍, പഞ്ചാത്ത് പടി, കാടിക്കാവ്, മലമ്പാറ, കോട്ടാങ്ങല്‍, ചൂങ്കപ്പാറ, പെരുമ്പെട്ടി, കരിയംപ്ലാവ്, കണ്ടന്‍പേരൂര്‍, നെല്ലിക്കമണ്‍, ഏഴോലി, ചവറന്‍പ്ലാവ്,മണ്ണാറത്തറ, വലിയകാവ് എസ്.എന്‍.ഡി.പി പടി, ചെട്ടിമുക്ക്, മണ്ണില്‍പ്പടി, പൂവന്‍മല, വരവൂര്‍, പുല്ലുപ്രം, റാന്നി പേട്ട എന്നിവടങ്ങളിടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം ഇരവി പേരൂർ പഞ്ചായത്തിലും പര്യടനം നടത്തി.
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം വള്ളംകുളം ജംഗ്ഷനിൽ  ശിവദാസൻ നായർ Ex. എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.വള്ളംകുളത്തുന്നിന്ന് ആ രംഭിച്ച പര്യടനം വാര്യങ്കാട്ടിൽ പടി, വൈ എം എ, നന്നൂർ, തോട്ടപ്പുഴ ജംഗ്ഷൻ, ലക്ഷം വീട് കോളനി, നെല്ലാട്, മെഴുവേലിപ്പടി, നല്ലൂർസ്ഥാനം, പൂവപ്പുഴ, ഇരവിപേരൂർ, ഇ മ്മാനുവൽ പള്ളിപ്പടി, പി.ആർ.ഡി.എസ് ജംഗ്ഷൻ കല്ലുമാലി, ചിറയിൽപടിയിൽ എ ന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇരവിപേരൂർ പഞ്ചായത്തിലെ തിര ഞ്ഞെടുപ്പ് പര്യടനം സമാപിച്ചു.