38 വർഷമായി ആർ എസ് എസ്സിലും ബി ജെ പി യിലും വിശ്വഹിന്ദു പരിഷത്തിലും പ്രധാന ഭാരവാഹിത്വം വഹിച്ചിരുന്ന അമരാവതി കപ്പിലാംമൂട് ചെറുവിളാകത്ത് വീട്ടിൽ ബി മണികണം ൻ, ഭാര്യ രജനി, മക്കളായ രണ്ട് ജിത്, ശ്രീക്കുട്ടി എന്നിവർ സി പി ഐ എം വു മാ യി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഇവരെ മാലയിട്ട് സ്വീകരിച്ചു. ഏരിയാ കമ്മിറ്റിയംഗം പി എസ് സുരേന്ദ്രൻ, മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി കെ പ്രദീപ്, ലോക്കൽ കമ്മിറ്റിയംഗം കെ എൻ സോമരാജൻ, ബ്രാഞ്ച് സെക്രട്ടറി എസ് ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.