പാറത്തോട്: 60 വയസ് കഴിഞ്ഞവരും ആദായനികുതിയുടെ പരിധിയില്‍പ്പെടാത്ത മുഴു വന്‍ ആളുകള്‍ക്കും പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗം പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരി ച്ച് നടത്തിയ പ്രതിഷേധ ധര്‍ണയില്‍ മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാകം അധ്യക്ഷത വഹിച്ചു.

ധര്‍ണ സമരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെ യ്തു. കര്‍ഷക യൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോജി വാളിപ്ലാക്കല്‍ ആമുഖ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ടീച്ചര്‍, മുസ്ലിം ലീഗ് നേതാ വ് ജലാല്‍ പൂതക്കുഴി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഷാജി തുണ്ടിയില്‍,ജി. സാ ജു എന്നിവര്‍ പ്രസംഗിച്ചു.ധര്‍ണയ്ക്ക് കേരള കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വര്‍ഗീസ് പുല്ലാപ്പള്ളി, ഭാരവാഹികളായ ജോണി അയ്യനാകുഴിയില്‍, ജഗന്‍ ജോര്‍ജ് മഠത്തിനകം എന്നിവര്‍ നേതൃത്വം നല്‍കി. ആയിരം കര്‍ഷകര്‍ ഒപ്പിട്ട നിവേദനം പാറത്തോട് പോസ്റ്റ് ഓഫീസില്‍ നിന്നു മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ചു.

കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി. ജെ. ജോസഫിൻ്റെ ആഹ്വാന പ്ര കാരം 60 വയസ്സ് കഴിഞ്ഞ ആദായനികുതിയിൽ പെടാത്ത കർഷകർ ഉൾപ്പെടെയുള്ള എ ല്ലാവർക്കും   മാസം 10000 രൂപ പെൻഷൻ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ചിറക്കടവ്  മണ്ഡലം കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മണ്ഡലം പ്രസിഡന്റ്  സാവിയോ പാമ്പൂരിയുടെ  അധ്യക്ഷതയിൽ നട ത്തിയ പ്രതിഷേധ സത്യാഗ്രഹം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോയി മുണ്ടാമ്പള്ളി,സജി മൂക്കിരികാട്ട്,പ്രകാശ് ഏണെക്കാട്ട്, ഔസേപ്പച്ചൻ പൂലാനിമറ്റം,ജോബി വെട്ടിമല എന്നിവർ പ്രസംഗിച്ചു.