എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇന്ത്യയിലെ ഏര്‌രവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍.ജയരാജ് എം.എല്‍.എ.  മണ്ഡലകാലം ആരംഭിക്കുന്ന ദിവസമായിട്ടും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഏര്‍പ്പെടുത്താത്തത് ലക്ഷക്കണക്കായ തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍  ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും, ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ പുരന രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിലും, ശബരിമല തീര്‍ത്ഥാടകരോട് കെ.എസ്.ആര്‍.  ടി.സി. അമിത ചാര്‍ജ് ഈടാക്കുന്നതിലും പ്രതിഷേധിച്ച് എരുമേലിയില്‍ നടത്തിയ കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഈ വര്‍ഷത്തെ മണ്ഡല കാലം തീര്‍ത്ഥാടക സൗഹൃദമാക്കുന്നതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആവശ്യമായ ചര്‍ച്ചകളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ്  രാജേഷ് വാളിപ്‌ളാക്കല്‍ അദ്ധ്യക്ഷത  വഹിച്ചു.
കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക, കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ്, സാജന്‍ കുന്നത്ത്, ജോര്‍ജു കുട്ടി ആഗസ്തി, ജോസഫ് ചാമക്കാല, സണ്ണിക്കുട്ടി അഴകമ്പ്ര, ശ്രീകാന്ത്.എസ്.ബാബു, പി.ജെ.സെബാസ്റ്റ്യന്‍, ബിജു കുന്നേപറമ്പില്‍, അന്‍സാരി പാലയംപറമ്പില്‍, ഷാജി പുളിമൂടന്‍, ജാന്‍സ് വയലിക്കുന്നേല്‍, ജിജോ വരിക്കമുണ്ട, സുമേഷ് ആന്‍ഡ്രൂസ്, ബിജു ഇളംതുരുത്തി, ടോബി തൈപ്പറമ്പില്‍,  മനോജ് മറ്റമുണ്ടയിൽ, സാബു കാലാപ്പറമ്പില്‍, ലാല്‍ജി മാടത്താനിക്കുന്നേല്‍, കുഞ്ഞുമോന്‍ മാടപ്പാട്ട്, തോമസ് ചെമ്മരപ്പള്ളില്‍, ജോഷി മൂഴിയാങ്കല്‍, സോജന്‍ ആലക്കുളം, റെജി ഷാജി, അഭിലാഷ് തെക്കേതില്‍, ഡിനു കിങ്ങണംചിറ, ജെയിംസ് പെരുമാംകുന്നേല്‍, ഷിജോ ഗോപാലന്‍, വിഴിക്കത്തോട് ജയകുമാര്‍, സിജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയില്‍, ഷാജി പുതിയാപറമ്പില്‍, ജിജോ കാവാലം, മഹേഷ് ചെത്തിമറ്റം, ആല്‍ബിന്‍ പേണ്ടാനം, ഫെലിക്‌സ് വെളിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.