കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് അന്നമ്മ ജോസഫ് കോൺഗ്രസി ൽ  നിന്നും രാജി വെച്ച് ജോസ് കെ.മാണി നയിക്കുന്ന കേരള കോൺഗ്രസിൽ ചേർന്ന് പ്ര വർത്തിക്കാൻ തീരുമാനിച്ചു. കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ.ജയരാജ്‌ മെമ്പർഷിപ് നൽകി പാർട്ടിലേക്കു സീകരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ.എസ് ജോസഫ് അധ്യക്ഷത വഹിച്ചു.

പാർട്ടി സംസ്ഥാന കമ്മറ്റി അംഗവും കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡ ൻ്റുമായ സണ്ണികുട്ടി അഴകംപ്രയിൽ, പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എം.സി ചാക്കോ , മണിമല സർവീസ് ബാങ്ക് വൈസ് പ്രസിഡന്റ്‌ ലാലിച്ചൻ, ബോർഡ്‌ മെമ്പർ മേഴ്‌സി, സി ജോ പുതുപ്പറമ്പിൽ, ഒ.റ്റി ആന്റണി, സബിൻ അഴകംപ്രയിൽ, ക്രിസ്റ്റിൻ അറക്കൽ, ആൽ ബിൻ തുടങ്ങിയവർ സംസാരിച്ചു.