ഇന്ന് നടത്തുവാനിരിക്കുന്ന റോഡിൻ്റെ ഉദ്ഘാടനം പ്രതീകാത്മകമായി നടത്തി ജനകീയ സമതി പ്രവർത്തകർ. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിൽ വണ്ടനാമല പ്രദേശത്തേക്കുള്ള റോഡാണ് ജനകീയ സമിതി പ്രവർത്തകർ പ്രദേശത്തെ പ്രായം കുറഞ്ഞ അതുല്യാ മോൾ എന്ന കുട്ടിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്. എംഎൽഎ ഫണ്ടിൽ നിന്ന് 20 ലക്ഷത്തോളം തുക അനുവദിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്.   എംഎൽഎയോടുള്ള നന്ദിയും കടപ്പാടും പ്രദേശത്തെ ജനങ്ങൾ രേഖപ്പെടുത്തിയെങ്കിലും റോഡിന് തുരങ്കം വെച്ച മറ്റ് ചിലയാളുകൾ റോഡിന്റെ വികസനത്തിനായി യാതൊന്നും ചെയ്യാതെ ആളുകളെ കൂട്ടി അവരുടെ ഫോട്ടോയും വെച്ച് ഫ്ലക്സും നോട്ടീസും അടിച്ചതിൽ പ്രതിഷേധിച്ചാണ് റോഡിന്റെ ഉപഭോക്താക്കളായ ജനകീയകൂട്ടായ്മ പ്രവർത്തകർ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തത്. ജനകീയ കൂട്ടായ്മ പ്രവർത്തകർ നിരന്തരമായി എംഎൽഎ കണ്ടു ആവശ്യപ്പെട്ടത് അനുസരിച്ചാണ് എംഎൽഎ ഫണ്ട് അനുവദിച്ചതെന്നും മറ്റ് ജനപ്രതിനിധികൾ ആരും തന്നെ ഇതിനു വേണ്ടി യാതൊരു സഹായവും ചെയ്തില്ലന്നും ഇവർ ആരോപിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് ജനകീയസമിതി റോഡ് ഉദ്ഘാടനം തലേദിവസം നടത്തിയത്.