കാഞ്ഞിരപ്പള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര ലക്ഷം രൂപ വിനിയോഗിച്ച് പുതുതായി കോൺക്രീറ്റ് ചെയ്ത എട്ടാം വാർഡിലെ ദാറുസ ലാം – ജമാഅത്ത് പടി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.തങ്കപ്പ ൻ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡംഗം സുമി ഇസ്മായിൽ അദ്ധ്യക്ഷയായി.

മുൻ വാർഡംഗം എം.എ.റിബിൻ ഷാ, വാർഡ് വികസന സമിതിയംഗങ്ങളായ ഇഖ്ബാ ൽ ഇല്ലത്തുപറമ്പിൽ,അമീർ ഷുക്കൂർ,ആശാ വർക്കർ റഹ്മത്ത് നൗഷാദ്,ഫൈസൽ തൈപറമ്പിൽ,ഷെഫീഖ് തോട്ടത്തിൽ, ഷെമീർ മേലാട്ടു തകിടിയിൽ, നൗഷാദ് പുതു പ്പറമ്പിൽ,കബീർ കുറ്റിക്കാട്ടിൽ,സൽമാൻ ചെരിപുറം, ഷൈലജ, ഹയറുന്നീസ എന്നി വർ പങ്കെടുത്തു.