ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവന്‍ ബ്ലാക്ക് മാസിന്റെ ഭാഗമാണ്. എഐജി ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്ന തിന് പിന്നാലെ സംസാരിച്ചത്. അയാള്‍ക്ക് എന്താണ് ഈ വിഷയത്തില്‍ ഇത്ര ആവേശ മെന്നും പി സി ജോര്‍ജ്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാ ലെ പൂഞ്ഞാര്‍ മുന്‍എംഎല്‍എ പിസി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി ബിഷപ്പ് ഫ്രാ ങ്കോ മുളയ്ക്കല്‍. ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാ ഴ്ച. കൂടിക്കാഴ്ചയ്ക്ക പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് പിസി ജോര്‍ജ് ഉയര്‍ത്തി യത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവന്‍ ബ്ലാക്ക് മാസി ന്റെ ഭാഗമാണെന്നാണ് പിസിയുടെ ആരോപണം.

എഐജി ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാ ലെ സംസാരിച്ചത്. അയാള്‍ക്ക് എന്താണ് ഈ വിഷയത്തില്‍ ഇത്ര ആവേശമെന്നും പി സി ജോര്‍ജ് ചോദിക്കുന്നു. കന്യാസ്ത്രീ മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മദ്യപി ക്കുന്നത് താന്‍ കണ്ടതാണ്. കുടിച്ചു കൂത്താടിയ അവരെ താന്‍ ആണ് ഓടിച്ചുവിട്ടതെ ന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. ഈരാറ്റുപോട്ടയിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മു ളയ്ക്കല്‍ അരുവിത്തുറ പള്ളിയില്‍ സന്ദര്‍ശനം നടത്തി.

ഭരണങ്ങാനം അല്‍ഫോന്‍സാമ്മയുടെ ഖബറിടത്തിലും ബിഷപ്പ് സന്ദര്‍ശനം നടത്തി. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.